കുര്യന്‍ ഇപ്പൊ രാജി വെക്കേണ്ട കാര്യമില്ല . ങേ? അതെ അത് തന്നെ, വേണ്ടാന്ന് .
നാല്പതു പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് പതിനേഴു വര്‍ഷമായി കിട്ടാത്ത നീതി , ഇപ്പൊ വേണമെങ്കില്‍, അതിനു കുര്യന്റെ രാജി മാത്രമാണ് പോംവഴിയെങ്കില്‍ അങ്ങനെ ഒരു നീതി ആ പെണ്‍കുട്ടിക്ക് വേണ്ട.
പെണ്‍കുട്ടിയുടെയും കുര്യന്റെയും സ്വഭാവം എന്തോ ആയിക്കോട്ടേ; രാജി വെക്കാതെ കുര്യനെതിരെ കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല എന്നും കുര്യന്‍ ഔദ്യോഗികപദവി ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കും എന്ന് വിശ്വസിക്കുന്നവരോട് ചിലത് ചോദിക്കട്ടെ?
കുര്യന്‍ ഉള്‍പ്പെടെ നാല്‍പ്പതു പേരുടെ ഭാവി ചോദ്യചിഹ്നമാക്കി കൊണ്ട് 17 വര്‍ഷം ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ ജീവിക്കുന്നു , ഉന്മൂലനസിദ്ധാന്തത്തിനു വേരോട്ടമുള്ള കേരളത്തില്‍ അവളെങ്ങനെ സുരക്ഷിതയായി ജീവിക്കുന്നു? (സംശയം ഉള്ളവര്‍ ഒരു MLA , MP ക്ക് അല്ലെങ്കില്‍ ഒരു പണക്കാരന് പണി കൊടുത്തു നോക്ക് , ശേഷം നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് അനുഭവിച്ചു മനസിലാക്കൂ )
ഇനി ആ പെണ്‍കുട്ടിക്ക് നീതി വേണമെങ്കില്‍ എന്ത് കൊണ്ട് മറ്റു 39 പേരെ ശിക്ഷിക്കുന്നില്ല ?! അത് കഴിഞ്ഞു കുര്യന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതില്‍ അത്ഭുതമൊന്നുമില്ല. സാധാരണക്കാരായ 39 പേരെ ശിക്ഷിക്കാന്‍ കോടതിക്ക് ധൈര്യമില്ലേ? ഒരു കുര്യനെ അങ്ങ് കഴുവേറ്റിയാല്‍ മാത്രമേ കുട്ടിക്ക് നീതി കിട്ടൂ?
ഇനി കുര്യന്‍ നിരപരാധി ആണെങ്കില്‍ അയാളുടെ കുടുംബത്തിനു ഉണ്ടാകുന്ന നഷ്ടം നിങ്ങളെങ്ങനെ തിരുത്തും? അഞ്ചുരൂപാ കവറില്‍ ഒരു മാപ്പ് എഴുതി അയക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കുണ്ടോ?
ഒരു ആരോപണത്തിന്റെ മുനയില്‍ ചീന്തി പോകാനുള്ളതല്ല ജനപ്രതിനിധികളുടെ ഭാവി ; അധികാരത്തിന്റെ തിളക്കത്തില്‍ കോടതിക്കും പോലീസിനും കണ്ണുമഞ്ഞളിക്കാനും പാടില്ല. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചു കുതികാല്‍ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയഹിജടകള്‍ക്ക് ജനം ചൂട്ടുപിടിക്കേണ്ട ആവശ്യവുമില്ല.
ഇതൊരു കുര്യന്റെ മാത്രം കാര്യമല്ല.