2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ശ്രീ പി രാജീവ്‌ എം പി വായിച്ചറിയാൻ ,


ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹാര മാർഗങ്ങൾ നിർദേശിച്ചു കൊണ്ട് ഇന്ന്  ദേശാഭിമാനിയിൽ  വന്ന ലേഖനം വായിച്ചു . അത് വായിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ താഴെ ചേർക്കുന്നു ഉത്തരം ഉള്ളപ്പോൾ അറിയിക്കുക 
(ചോരതിളയ്ക്കുന്ന അണികൾ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചോദിച്ചു  ഉത്തരം നല്കിയാലും മതി)

ചോദ്യങ്ങൾ 

1. ലുലു മാലിന് സമീപം പുതിയ പാലം വരുന്നതിന്റെ സാമ്പത്തികബാധ്യത അവർ ഏറ്റെടുക്കണം എന്ന ആവശ്യം എന്തടിസ്ഥാനത്തിലാണ് ?
യുസഫലി എന്ന കോടീശ്വരനു ഇടപ്പള്ളി കവലയിൽ ഷോപ്പിംഗ്‌മാൾ പണിയാൻ സർക്കാർ അനുവാദം കൊടുത്തപ്പോൾ എന്താണ് മനസ്സിൽ കണ്ടത്? അയാളവിടെ നാല് സിഗരറ്റ് പാക്കെറ്റ് വെച്ച് പെട്ടിക്കട നടത്താൻ ആണ് പോകുന്നതെന്നോ? അറബ് രാജ്യങ്ങളിലെ ലുലു മാളിനെക്കുറിച്ച് സർക്കാർ ജീവനക്കാർക്ക് അറിവില്ല എന്നാണോ? ആ കെട്ടിടം പണിയുമ്പോൾ അതിന്റെ വലുപ്പവും പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണവുമൊക്കെ ആ  പ്രൊജക്റ്റ്‌  റിപ്പോർട്ടിൽ ഉണ്ടാകും , വർഷങ്ങൾ കൊണ്ട് പണി തീർന്നതാണ് ആ കെട്ടിടം. ഇത്രനാൾ ഉറങ്ങിക്കിടന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമല്ലെ കാര്യങ്ങൾ ഇത്ര വഷളാക്കിയത്?

2.  MP ആവശ്യപ്പെട്ടു MLA ആവശ്യപ്പെട്ടു . ഇടക്യ്ക്ക് ഞാനും ആവശ്യപ്പെടാറുണ്ട് ; ഇത് തമ്മിൽ വ്യത്യാസമൊന്നും ഇല്ലാത്തതെന്തു ?!

ഒരു പ്രശ്നപരിഹാരം നിർദ്ദേശിക്കാൻ സാമാന്യബോധമുള്ള ആർക്കും പറ്റും . ഇടപ്പള്ളി കവലയിൽ പോയി നിന്നാൽ ഒരു സ്കൂൾകുട്ടി പോലും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കും ; അതിനു നിന്ന് പ്രയോഗികമായത് തെരഞ്ഞെടുക്കാൻ ഒരു എഞ്ചിനീയറിംഗ് ബിരുദദാരിക്കു കഴിയും ; ഇതെല്ലം പൊതുജനം എന്ന വിഭാഗത്തിൽ പെടുന്നവരാണ്. 
 ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കാനാണ് ജനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുത്തു അയക്കുന്നത് നിങ്ങളും ഒരിടത്തിരുന്ന് ചോദ്യങ്ങൾ ചോദിക്കുക മാത്രം ചെയ്‌താൽ പിന്നെ സർക്കാർ ശമ്പളം പറ്റുന്ന നിങ്ങളും സാധാരണ പൗരനായ ഞാനും തമ്മിൽ എന്ത് വ്യത്യാസം?
ഇതെല്ലാം MPയായ താങ്കളുടെ പരിധിയിൽ വരുന്നവയല്ല എങ്കിൽ ഇവിടെ ഒരു MLA ഉണ്ട്; MLA യുമായി സംസാരിച്ചു വേണ്ടത് ചെയ്യാൻ എന്താണ് തടസ്സം?!
 
3. ഒരു ജനപ്രതിനിധിയുടെ അധികാരങ്ങൾ എന്തൊക്കെയാണ് ?

ജനങ്ങൾക്ക്‌ വേണ്ടി എന്ന ലേബലിൽ പാർട്ടിഭേദമന്യേ നേതാക്കൾ എല്ലാം ചെയ്യുന്നത് സമരം നടത്തലാണ്‌ ; അതിലും പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിക്കും. സത്യത്തിൽ ജനപ്രതിനിധികള്ക്ക് എന്തെങ്കിലും അധികാരം ഉണ്ടോ?!
ഉണ്ടെങ്കിൽ അത് നിങ്ങൾ പ്രയോഗിക്കാറുണ്ടോ? (MLA / MP ഫണ്ട്‌ വിനിയോഗം അല്ലാതെ ) .
 
ദിവസവും പത്രങ്ങളിൽ ഇത്തരം വാർത്തകളാണ് .  ഇതിനൊക്കെ ഉത്തരം നല്കാൻ കെല്പ്പുള്ള ആരുണ്ട്‌ ?!

5 അഭിപ്രായങ്ങൾ:

  1. മന്ത്രിമാരും എം എൽ എമാരും എം പിമാരും എല്ലാം ചേർന്ന് ഓരോന്ന് ആവശ്യപ്പെട്ടോണ്ടിരിക്കട്ടെ. ചെലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ :)
    ഇടപ്പള്ളി കവലയിൽ ലുലു വരുന്നതിനു മുൻപും ബ്ലോക്കുണ്ടായിരുന്നല്ലോ. നട്ടിലെ കരപ്രമാണിമാരെക്കൊണ്ട് ഉത്സവം നടത്തിക്കുന്നതൊക്കെ കേട്ടിട്ടുണ്ടല്ലോ . അപ്പോ റോഡും പണിയിക്കാമായിരിക്കും. ലുലു മുതലാളി മാത്രമല്ലല്ലോ ഇടപ്പള്ളിയിലെ കുരുക്കുണ്ടാക്കുന്നത്. പെരുന്നാൾ വരുമ്പോ കുരുക്കുണ്ടാവാറില്ലേ. പെരുന്നാളിന്റെ ഒരു വരവുംകൂടി പാലം പണിയിലേക്ക് മേടിക്കുമോ ആവോ ?
    ഉത്തരമില്ലാത്ത ചോദ്യങ്ങൾ അങ്ങനെ അനവധിയുണ്ടാവും ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പള്ളി പെരുന്നാൾ - ഞാനത് മനപ്പൂർവം വിട്ടുകളഞ്ഞതാ; പെരുന്നാളും ഉൽസവവുമൊക്കെ പിന്നെ കൊല്ലത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ പ്രശ്നം ഉണ്ടാക്കുന്നുള്ളൂ എന്ന് വെക്കാം :) കാശുള്ളവനെ കാണുമ്പോൾ ചിലർക്കൊരു ചൊറിച്ചിൽ ഉണ്ട് ; ഇതേതാണ്ട് അത് പോലെയാ...

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, ഏപ്രിൽ 12 5:12 PM

    കറുത്ത സത്യങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  3. ഗതാഗതക്കുരുക്ക് അഴിഞ്ഞാല്‍ മതിയായിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. ഒക്കെ മുതലാളിമാരും രാഷ്ട്രീയക്കാരും നോക്കികോളും

    മറുപടിഇല്ലാതാക്കൂ