നമ്മുടെ നാടിന്റെ ശാപം എന്താണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരം ആയിരിക്കും; അഴിമതി , ദാരിദ്യം, സ്ത്രീധനം, ഭ്രൂണഹത്യ , പീഡനങ്ങള്‍ , രാഷ്ട്രീയക്കാര്‍ , പലതരം മലിനീകരണങ്ങള്‍ , തൊഴിലില്ലായ്മ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. പക്ഷെ ഇതെല്ലാം രോഗലക്ഷണങ്ങള്‍ മാത്രമല്ലേ? ചികിത്സ വേണ്ടത് രോഗത്തിനല്ലേ?!

വഴിതെറ്റി എന്നറിയണമെങ്കില്‍ ആദ്യം എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയേണ്ടേ ?
ജോലി , കുടുംബം , ഒരുപാടു സ്വത്ത് - ഇതിനപ്പുറത്തേക്ക് സ്വപനം കാണുന്ന എത്ര യുവതീയുവാക്കളുണ്ട്? അതിനപ്പുറത്തേക്ക് എന്തെങ്കിലും വേണമെന്ന് തോന്നല്‍ പോലും പലര്‍ക്കും ഇല്ല. കുറ്റം ഇവരുടെതാണോ (നമ്മുടെതാണോ)?! വിദ്യാഭ്യാസം - ഒരു രാജ്യത്തിന്റെ നട്ടെല്ല് എന്ന് തന്നെ അതിനെ വിളിക്കാം. ആ അഭ്യാസം വെറും സര്‍ട്ടിഫിക്കറ്റ് നേടാന്‍ മാത്രമാകുന്നില്ലേ ? നമ്മള് ഭാഷ പഠിക്കുന്നു, ശാസ്ത്രം പഠിക്കുന്നു , ചരിത്രം പഠിക്കുന്നു , ഗണിതം പഠിക്കുന്നു; പക്ഷെ എവിടെയും സംസ്കാരം പഠിക്കുന്നില്ല.
തേവള്ളിപറമ്പില്‍ ജോസഫ് അലക്സ് പറഞ്ഞ പോലെ , "അക്ഷരങ്ങള്‍ അച്ചടിച്ച് കൂട്ടിയ പുസ്തകത്താളില്‍ നീ കണ്ട ഇന്ത്യ അല്ല യഥാര്‍ത്ഥ ഇന്ത്യ!!! " ആ സംസ്കാരം പഠിക്കാന്‍ ആരും മെനക്കെടുന്നില്ല.
ഇപ്പോള്‍ യുവത്വത്തിന് ലഭിക്കുന്ന സാംസ്കാരിക-പഠന-കാപ്സ്യൂള്‍ , വര്‍ഗീയ വിഷം കുത്തി വെച്ച ഫലങ്ങള്‍ അല്ലെ? ഹിന്ദുവിന്റെ സംസ്കാരമെന്നും ക്രിസ്ത്യാനിയുടെ സംസ്കാരമെന്നും, മുസല്‍മാന്റെ സംസ്കാരമെന്നും അല്ലാതെ ഒരു രാഷ്ട്രത്തിനെ സംസ്കാരം എന്നൊന്ന്! , എവിടെയെങ്കിലും മഷിയിട്ടു നോക്കിയാല്‍ പോലും അങ്ങനൊന്നു എടുക്കാനില്ല. രാഷ്ട്രബോധം - രാഷ്ട്രീയം വേണമെന്ന് ആര്‍ക്കും ഇല്ല , പാര്‍ട്ടിയുടെ മൂല്യങ്ങള്‍ അറിയാതെ കയ്യൂക്കും പ്രസിദ്ധിയും , കഴിയുമെങ്കില്‍ മേലനങ്ങാതെ കാലം കഴിക്കാനുള്ള
"വഹ"യും ഉണ്ടാക്കാനാണ് പലരും ഖദര്‍ ഇടുന്നത്.
ആഹാരം , വസ്ത്രം , പാര്‍പ്പിടം , സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസം ; ഒരു മനുഷ്യന്റെ അവകാശങ്ങള്‍ ഇത്രയും മാത്രമാണ് എന്നാല്‍ നമുക്ക് ഇത്ര മതിയോ? മക്കളെ വളര്‍ത്തുമ്പോള്‍ ഇതുമാത്രം ചെയ്താല്‍ മാതാപിതാക്കന്മാരുടെ കടമ അവസാനിക്കുമോ? അധ്യാപകരുടെ കടമ അവസാനിക്കുമോ? ഒരു പൌരന് എന്നാ നിലയില്‍ നമ്മള് ഓരോരുത്തരുടെയും കടമ അവസാനിക്കുന്നുണ്ടോ?
ആഗോളവല്‍ക്കരണത്തിന്റെ തിക്തഫലങ്ങളില്‍ ഒന്നാണോ സംസ്കാരങ്ങളുടെ നാശം?! എന്തും - വേണം വേണം എന്ന് പറയുന്ന നമുക്ക് "വേണ്ട " എന്ന് പറയാന്‍ നാവു പോന്താതെ ആയോ ?
സ്വത്വം നഷ്ടപെട്ട തലമുറകള്‍ ആണോ നമ്മെ കാത്തിരിക്കുന്നത്?
ഒന്ന് മാറ്റി ചിന്തിച്ചു കൊണ്ട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉണ്ടെന്നു വക്കുക.. പക്ഷെ എങ്ങനെ ഈ അക്രമ രാഷ്ട്രീയക്കാരെയും അവരുടെ അണികളെയും അവരെ അനുകൂലിക്കുന്ന സര്‍ക്കാര്‍ ഉധ്യോഗസ്തരെയും എല്ലാം അങ്ങനെ നേരിടും. ചെറുപ്പം മുതല്ക്കേ മതപണ്ടിതന്മ്മാര് തലയില്‍ കുത്തി നിറച്ചിരിക്കുന്ന മാറ്റി ചിന്തിക്കാത്ത ഒരു കൂട്ടം മതപ്രാന്തന്മാരെ എങ്ങനെ നേരിടും.. ശീലിച്ചതേ ചെയ്യു എന്ന് തീരുമാനിച്ചിരിക്കുന്ന കുറെ ആളുകള്‍ വേറെ. ഇതിനൊക്കെ ഒരു മാറ്റം വരനമെങ്ങില് ഓരോരുത്തര്‍ക്കും അത് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ബോധം ഉണ്ടായിരിക്കണം. അങ്ങനെ ഒരു ബോധം ഇങ്ങനെ ഉള്ളവരുടെ മനസ്സില്‍ വളര്‍ത്താന്‍ എന്താണൊരു വഴി. വിദ്യാഭ്യാസവും വായനയും ശീലമാക്കാന്‍ ഉള്ള ഒരു സമ്പ്രദായം സംവിധാനം ഉണ്ടാക്കണം. ഈ ലോകത്ത് എന്താണ് നടക്കുന്നത് എന്നറിയാനുള്ള ആഗ്രഹം ചെറുപ്പം മുതല്ക്കേ കുട്ടികളില്‍ വളര്‍ത്തി എടുക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം. ഇതുമൂലം കുട്ടികള്‍ക്ക് സാമുഹ്യ ബോധം വളരും എന്ന് മാത്രമല്ല അവര്‍ ചതിക്കപ്പെടനും പറ്റിക്കപ്പെടാനുമുള്ള സാധ്യതയും കുറയും. എന്റെ ചെറുപ്പത്തിലെ തന്നെ എനിക്ക് തോന്നിയ കാര്യമാണിത് എന്നെ വായിക്കാനൊന്നും ആരും നിര്ബന്ധിചിട്ടോ പ്രേരിപ്പിചിട്ടോ ഇല്ല. അന്ന് അറിയാന്‍ കഴിയാത്തത് ഇന്നും അറിയാന്‍ സാധിചിട്ടുണ്ടാകില്ല. ഇനിയെങ്ങിലും വിധ്യഭ്യസമുള്ള അച്ഛനമ്മമ്മാരെങ്ങിലും അങ്ങനെ ഒരു ശീലം കുട്ടികളില്‍ ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം. വെറും ഇക്കിളി നോവലുകള്‍ അല്ല രാഷ്ട്രീയ സാമൂഹ്യ ബോധം വളര്‍ത്തുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആകാന്‍ ശ്രദ്ധിക്കണം.
മറുപടിഇല്ലാതാക്കൂvery true
ഇല്ലാതാക്കൂ